ആറ്റിങ്ങൽ : വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുളമുട്ടത്ത് വിജ്ഞാന വേദി സംഘടിപ്പിച്ചു. കുളമുട്ടം അൽ ഹിക്മ മദ്രസ്സയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽഹികമി താനൂർ 'മടങ്ങാം റബ്ബിലേക്ക് ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലിംകുട്ടി ഓടയം അധ്യക്ഷനായി.
വിജ്ഞാനവേദി കൺവീനർ സിദ്ദീഖ് പാലാംകോണം സ്വാഗതം പറഞ്ഞ പ്രോഗ്രാമിൽ നൗഫൽ മണനാക്ക് നന്ദി പറഞ്ഞു. മനാഫ് പാലാംകോണം, സഫീർ കുളമുട്ടം എന്നിവർ പ്രസീഡിയം അലങ്കരിച്ചു. അടുത്ത ഞായറാഴ്ച ആറ്റിങ്ങൽ ദാറുൽ അർഖം കോളേജിൽ നടക്കുന്ന അന്നിദാഅ് സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷനും നടന്നു.
വിജ്ഞാന വേദിയോടനുബന്ധിച്ച് കുള മുട്ടം പ്രദേശത്ത് സ്നേഹ യാത്രയും സംഘടിപ്പിച്ചു.
വിസ്ഡം യൂത്ത് വിജ്ഞാന വേദി സംഘടിപ്പിച്ചു





0 Comments