കാട്ടാക്കട: വീട്ടമ്മയെയും മകനെയും മരംമുറിക്കാനെത്തിയവർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കാട്ടാക്കട, മൈലോട്ട് മൂഴി, പറമ്പുനട, ചെറുമണ്ണാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ എസ്.ഐ.പ്രസന്നകുമാരി
(76)യെയും മകൻ മണികണ്ഠൻ (38)നെയും മർദ്ദിച്ചതായി കാട്ടാക്കട പോലീസിലാണ് പരാതി.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.00 മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ വീട്ടമ്മ അടുക്കളയിൽ പാചകം ചെയ്തു നിൽക്കുമ്പോൾ മരം മുറിക്കുന്നവർ മരത്തിന്റെ ചില്ല മുറിച്ച് വീടിന്റെ മേൽക്കൂരയിലിട്ടു. ഇത് ചോദിച്ച വീട്ടമ്മയെ ആണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. ഏത് സമയവും നിലംപതിക്കാറായ വീട്ടിലാണ് ഇവർ കഴിയുന്നത്, ഈ വീടിന്റെ മുകളിലൂടെയാണ് മരചി ല്ല വെട്ടിയിട്ടത്,
കണ്ടാലറിയാവുന്നവരാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു, ആദ്യം പറഞ്ഞു വിലക്കിയെങ്കിലും വീണ്ടും മരത്തിൽ വെട്ടിയിട്ടത് ചോദ്യം ചെയ്തപ്പോഴാണ് ഇവർ ആക്രമിച്ചത്,
മർദ്ദനത്തെ തുടർന്ന് പ്രസന്നകുമാരി നിലത്തുവീണു, ഈ സമയം ക്ഷേത്രത്തിൽ പോയി തിരികെ വരികയായിരുന്ന മകൻ മണികണ്ഠനെ മരം മുറിക്കാൻ എത്തിയവർ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു, ഭയന്ന് ഓടിയ മണികണ്ഠന് പിന്നാലെ വീണ്ടും ആക്രമിക്കാൻ എത്തി എന്നും പരാതിയിൽ പറയുന്നു,
തുടർന്ന് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്, പിന്നീട് ആശുപത്രിയിൽ ആയിരിക്കുമ്പോൾ അക്രമികൾ ഇവർക്കെതിരെ വ്യാജ പരാതി കൊടുത്തതായും ഇവർ പറയുന്നു, പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു,
കണ്ടാലറിയാവുന്നവരാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ആദ്യം പറഞ്ഞു വിലക്കിയെങ്കിലും വീണ്ടും മരച്ചില്ലകൾ വെട്ടിയിട്ടത് ചോദ്യം ചെയ്തപ്പോഴണ് ഇവർ ആക്രമിച്ചത്





0 Comments