/uploads/news/news_ശസ്ത്രക്രിയയിലെ_പിഴവ്:_വീട്ടമ്മക്ക്_നഷ്ട..._1695382878_7718.png
NEWS

ശസ്ത്രക്രിയയിലെ പിഴവ്: വീട്ടമ്മക്ക് നഷ്ടപരിഹാരം ലഭിച്ചില്ല, ആർഡിഒയുടെ വാഹനം ജപ്തി ചെയ്തു


കാസർഗോഡ്:  ശസ്ത്രക്രിയയിലെ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട വീട്ടമ്മക്ക് നഷ്ടപരിഹാരമായി ആർഡിഒയുടെ വാഹനം ജപ്തി ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ കാഴ്ച നഷ്ടപ്പെട്ടെന്ന് കാണിച്ച് ചെറുവത്തൂർ സ്വദേശി കമലാക്ഷി നൽകിയ ഹർജിയിൽ ഹൊസ്ദുർഗ് സബ് കോടതിയാണ് വാഹനം ജപ്തി ചെയ്ത നഷ്ടപരിഹാരം ഈടാക്കാൻ നിർദേശം നൽകിയത്.

1995ൽ ഫയൽ ചെയ്ത കേസിൽ 2018ലാണ് വിധി വന്നത്. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു ഉത്തരവ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് 2019ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. അന്ന് ഹൈക്കോടതിയിൽ ഈടായി വച്ചത് ജില്ലാ ആശുപത്രിയിലെ വാൻ ആയിരന്നു. അപ്പീൽ തള്ളിയതോടെ വാഹനം കഴിഞ്ഞ മാസം ജപ്തി ചെയ്ത പരാതിക്കാരിക്ക് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വാഹനത്തിന്റെ മൂല്യം നിർണയിച്ചപ്പോൾ 30,000 രൂപ മാത്രമേ ഉള്ളെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. 19 വർഷം പഴക്കമുള്ള വാഹനം വേണ്ടെന്ന് ഹർജിക്കാരിയും കോടതിയെ അറിയിച്ചിരുന്നു.

ഇതിനെത്തുടർന്നാണ് ആർഡിഒയുടെ വാഹനത്തിന്റെ മൂല്യം നിർണയിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടത്. പലിശ അടക്കം എട്ടു ലക്ഷം രൂപയാണ് കമലാക്ഷിക്ക് നൽകാനുള്ളത്. വാഹനം ജപ്തി ചെയ്യാൻ കോടതി ജീവനക്കാർ എത്തിയെങ്കിലും വാഹനം ഓഫീസിൽ ഇല്ലാത്തതിനാൽ നടപടിക്രമം നടത്താതെ മടങ്ങുകയായിരുന്നു. പിന്നീട് കോടതി തന്നെ ആവശ്യപ്പെട്ട് വാഹനം എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

1995ൽ ഫയൽ ചെയ്ത കേസിൽ 2018ലാണ് വിധി വന്നത്.

0 Comments

Leave a comment