നെടുമങ്ങാട്: സഹോദരിയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിലായി. ആര്യനാട്, ചേരപ്പള്ളി സ്വദേശിയായ ബീനയെ (45) തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സഹോദരൻ ചേരപ്പള്ളി വലിയമല വീട്ടിൽ സന്തോഷ് കുമാറിനെ (42) ആര്യനാട് പോലീസ് അറസ്റ്റ് ചെയ്ത്.
ഇന്നലെ 5 മണിയോടെ പ്രതി അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ സഹോദരിയായ ബീനയെ തടിക്കഷണം കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോൾ ബീന പരിക്കേറ്റു കിടക്കുകയായിരുന്നു. തുടർന്ന് പോലീസാണിവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിനുശേഷം അക്രമാസക്തനായി നിന്ന പ്രതിയെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി,എസ്.അജീഷ്, സബ് ഇൻസ്പെക്ടർ കെ. വേണു, എ.എസ്.ഐ ഷാഫി, സി.പി.ഓ ഷിബു എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു, നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു,
പ്രതി അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു





0 Comments