അഞ്ചുതെങ്ങ് : ശുചിത്യ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
അസിസ്റ്റന്റ് കൊഡിനേറ്റർ എബ്രഹാം കോശി, പ്രോഗ്രാം ഓഫീസേഴ്സ് സതീശൻ, രാജേന്ദ്രൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ജലസ്രോതസ്സുകളുടേയും തൊടുകളുടേയും നിലവിലെ സ്ഥിതി നോക്കിക്കണ്ട് വിശദമായ റിപ്പോർട്ട് തയ്യാറാക്കുവാനായി സന്ദർശനം നടത്തിയത്.
സംസ്ഥാന വ്യാപകമായി നീർച്ചാലുകൾ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന 'ഇനി ഞാൻ ഒഴുകട്ടെ" പദ്ധതിയും മാലിന്യമുക്തം നവകേരളം പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചിത്വവും, മാലിന്യ സംസ്കരണവും, ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവർത്തനങ്ങളും ലക്ഷ്യം വച്ചുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു സന്ദർശനം.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
വാർഡ് 6-7 പ്രദേശങ്ങളിലെ മാലിന്യം നിറഞ്ഞ തൊടുകൾ ശുചീകരിക്കാൻ നടപടി സ്വീകരിക്കാത്തതിലും വിവിധ പ്രദേശങ്ങളിലെ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെയും പ്രദേശവാസികളുടെ കടുത്ത പ്രതിഷേധങ്ങളും പരാതികളും നിലനിൽക്കുന്നതിനിടെ യായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ സന്ദർശനം നടത്തി.





0 Comments