ബെംഗളൂരു∙ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ റവന്യു വകുപ്പിന്റെ അന്വേഷണം ഉൾപ്പെടെയുള്ള സർക്കാർ നടപടികളിൽ രൂക്ഷ പരിഹാസവുമായി സ്വപ്ന സുരേഷ്. എംഎൽഎ നടത്തിയതായി പറയുന്ന നിയമ ലംഘനം കെട്ടിട ലൈസൻസുമായി ബന്ധപ്പെട്ട ലളിതമായ പ്രശ്നമാണെന്നു പറയുന്ന സ്വപ്ന, പരമാവധി ശിക്ഷ പിഴ മാത്രമാണെന്നും ഫെയ്സ് ബുക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട മകൾ വീണ എന്നിവരെ പരിഹസിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ‘രാജാവിന്റെ’ മകളുടെ ബിസിനസ് പങ്കാളിയാകുകയോ അവരുടെ കമ്പനിക്കു കൺസൽറ്റൻസി ഫീസായി വൻ തുക നൽകുകയോ ചെയ്താൽ ആരോപണങ്ങളിൽ നിന്ന് ഒഴിവാകാം.
ഒറ്റയാൾ കമ്പനി എന്താണെന്ന് അറിയാമോ? ഇത്തരമൊരു കമ്പനിയുടെ വ്യാപാര പരിധി 2 കോടി രൂപ കവിഞ്ഞാൽ എന്തു സംഭവിക്കും? ‘രാജാവിന്റെ മകളു’ടെ കമ്പനി ഈ പരിധി ലംഘിച്ചതിനു പുറമേ വിദേശ വിനിമയ ചട്ട (ഫെമ) ലംഘനവും (സ്പ്രിൻക്ലർ വിവാദം) നടത്തിയിട്ടുണ്ട്.
നികുതി വെട്ടിപ്പിനു പുറമേ പിഎഫ്, ഇഎസ്ഐ ക്രമക്കേടും നടത്തിയെങ്കിലും ആ കമ്പനി അടച്ചു പൂട്ടാനാകില്ല. കമ്പനിയുടെ രേഖകൾ അധികൃതരിൽ നിന്നു ലഭിക്കും. 35 തവണ ഡൽഹിയിൽ ഒരു കേസ് (ലാവ് ലിൻ) മാറ്റിവച്ചതെങ്ങനെയെന്ന് അറിയാവുന്നതല്ലേ? അഴിമതിക്കെതിരായ പോരാട്ടം കേരളത്തിനു വേണ്ടിയുള്ള ദൗത്യമായി ഏറ്റെടുക്കണമെന്നും സ്വപ്ന പറയുന്നു.
‘രാജാവിന്റെ’ മകളുടെ ബിസിനസ് പങ്കാളിയാകുകയോ അവരുടെ കമ്പനിക്കു കൺസൽറ്റൻസി ഫീസായി വൻ തുക നൽകുകയോ ചെയ്താൽ ആരോപണങ്ങളിൽ നിന്ന് ഒഴിവാകാം.





0 Comments