കണിയാപുരം: കണിയാപുരം, പള്ളിനട, കാപ്പിക്കട, വാഹിദ് മൻസിലിൽ അബ്ദുൽ റഹ്മാൻ്റെ മകൻ അബ്ദുൽ റഷീദ് (67) അന്തരിച്ചു. ട്രാവൻകൂർ കയർ ഉത്പാദക സംഘം ഭാരവാഹിയും സ്വതന്ത്ര ക്ഷീര കർഷക സംഘം ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റുമായിരുന്നു. കഠിനംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ കബീർ സഹോദരിയാണ്. ഭാര്യ: ഫായിസ. മക്കൾ: സുധീർ, മാജിദ, ഇമാനത്ത്, ഷെമീറ, വാഹിദ്. മംഗലപുരം മുൻ പഞ്ചായത്ത് മെമ്പർ ഷാനവാസ്, സുജാഹ്, സലിം, ഷർമ്മി എന്നിവർ ജാമാതാക്കളാണ്. കണിയാപുരം മുസ്ലിം ജമാഅത്തിൽ ഖബറടക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കുട്ടി അഹമ്മദ് കുട്ടി, പി.ഉബൈദുള്ള എം.എൽ.എ എന്നിവർ അബ്ദുൽ റഷീദിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഫോൺ: 8590 868833.
അന്തരിച്ചു: അബ്ദുൽ റഷീദ് (67)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments