വിതുര: കല്ലാർ, വട്ടക്കയത്തിൽ കുളിക്കാനിറങ്ങി കാണാതായ പോത്തൻകോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് പൊന്മുടി സന്ദർശനത്തിനെത്തിയ പത്തു പേരടങ്ങുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന നൗഫൽ (28) നെ കുളിക്കുന്നതിനിടയിൽ കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് കാരണം ഇന്നലെ തെരച്ചിൽ താൽക്കാലികമായി നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പൊന്മുടി സന്ദർശിക്കാനെത്തുന്നവരാണ് കൂടുതലും കല്ലാറിൽ കുളിക്കാനെത്തുന്നത്. വർഷങ്ങളായി ഇവിടെ കുളിക്കാനെത്തുന്നവരിൽ ഇരുപതിലധികം പേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകട സൂചന നൽകുന്ന ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനെത്തുന്നവർ ആരും തന്നെ ഇത് ശ്രദ്ധിക്കാറില്ല. സ്ഥിരമായി അപകട മരണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ശാശ്വത പരിഹാരത്തിനായി അധികൃതർ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.
കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങി കാണാതായ പോത്തൻകോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments