കഴക്കൂട്ടം: സി.എസ്.ഐ മിഷൻ ആശുപത്രിയ്ക്കു സമീപം വയോധികനെ വീട്ടിനുള്ളിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം, ചീനി വിളാകം ബാലകൃഷ്ണൻ പോറ്റി (75) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തിലെ പൂജാരിയായിരുന്നു. 2 ദിവസത്തെ പഴക്കം തോന്നിക്കുന്ന നിലയിൽ ദുർഗ്ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. ഇന്നു രാവിലെ 8 മണിയ്ക്കു പോസ്റ്റോഫീസിലെ കളക്ഷൻ ഏജൻ്റ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മരിച്ച ബാലകൃഷ്ണൻ പോറ്റി പോത്തൻകോട് പണിമൂലയിൽ ദീർഘനാൾ സേവനമനുഷ്ഠിച്ചിരുന്നു. വർക്കല സ്വദേശിയായിരുന്നു. 25 വർഷമായി കഴക്കൂട്ടത്ത് വീടുവാങ്ങി താമസിച്ചു വരുകയായിരുന്നു. 10 വർഷം മുമ്പ് ബൈപാസ് സർജറി കഴിഞ്ഞതാണ്. ഭാര്യ സരോജ അമ്മാൾ 5 വർഷം മുമ്പ് മരിച്ചിരുന്നു. ലക്ഷ്മി, രാജേഷ് എന്നു വിളിക്കുന്ന നരസിംഹറാവു, ശോഭ എന്നിവർ മക്കളാണ്. രാജേഷ് ദേവസ്വം ബോർഡിൽ ശാന്തിയാണ്. ചൊവ്വാഴ്ച മകളുടെ വീട്ടിൽ പോയിരുന്നതായി അയൽവാസികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും പോലീസും ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോകും.
കഴക്കൂട്ടത്ത് മിഷൻ ആശുപത്രി നടയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments