പെരുമാതുറ: മുതലപ്പൊഴിയിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ്, പൂത്തുറ, നീനു കോട്ടേജിൽ റോക്കി ബെഞ്ചിലോസ് (55), അഞ്ചുതെങ്ങ് പഞ്ചായത്ത് ആഫീസിന് സമീപം കുന്നുംപുറം വീട്ടിൽ ലാസർ തോമസ് (55) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശികളായ വെനിനോമോസിസ്, ടെറിൻ, വിനോദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേർ അടങ്ങുന്ന സംഘം സിജോയുടെ ഉടമസ്ഥതയിലുള്ള തിരുകുടുംബം എന്ന ഫൈബർ ഇൻഞ്ചിൻ വള്ളത്തിൽ മുതലപ്പൊഴി ഹാർബറിന്റെ പ്രവേശന കവാടം കടക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ടായിരുന്നു അപകടം. തിരമാലയുടെ ശക്തിയിൽ വള്ളം പുലിമുട്ടിലെ പാറയിൽ പതിച്ച് മറിഞു. ഒരാൾ സംഭവ സ്ഥലത്തു വച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയും മരിച്ചു. കടലിൽ പോകാൻ പാടില്ലെന്ന കേന്ദ്ര സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് കൂടാതെ മുതലപ്പൊഴി ഹാർബറിന് സമീപം പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നിരന്തരം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന മുന്നറിപ്പ് നൽകിയിരുന്നു. ഇടവകകൾ മുഖേനയും കാലാവസ്ഥ മുന്നറിപ്പ് മത്സ്യത്തൊഴിലാളികൾക്ക് എത്തിച്ചിരുന്നു. ഇതൊക്കെ ലംഘിച്ചുള്ള മത്സ്യ ബന്ധനത്തിന് പോകവേയാണ് ഇന്ന് അപകടമുണ്ടായത്. സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
കാലാവസ്ഥ മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments