പോത്തൻകോട്: കാൽ തെറ്റി പാറ കുളത്തിൽ വീണ് യുവാവ് മരിച്ചു. പോത്തൻകോട് രാഹുൽ ഏജൻസിയുടെ ഉടമ പോത്തൻകോട്, പ്ലാമൂട് തിരുവോണത്തിൽ വിജയന്റെ മകൻ രാഹുൽ (25) ആണ് മുങ്ങി മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം അഞ്ചരയോടെ മൂന്നു സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിനു സമീപമിരിക്കുമ്പോൾ രാഹുൽ കാൽ തെറ്റി കുളത്തിലേയ്ക്കു വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഏഴു മണിയോടു കൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഷ്പലതയാണ് അമ്മ.
കാൽ തെറ്റി പാറക്കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments