/uploads/news/1611-IMG-20200331-WA0016.jpg
Obituary

കോവിഡ് 19 രോഗബാധിതനായ പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസ് മരണമടഞ്ഞു


പോത്തൻകോട്: കോവിഡ് 19 രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട്, വാവറ അമ്പലം, മഞ്ഞമല സ്വദേശി അബ്ദുൽ അസീസ് (68) ഇന്നലെ അർദ്ധരാത്രിയോടു കൂടിയാണ് മരണമടഞ്ഞത്. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്തു. വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് തുടങ്ങിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കൽ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റേയും നടപടികൾക്കു ശേഷം മഞ്ഞമല, കല്ലൂർ പള്ളിയിൽ മാർഗ നിർദേശങ്ങൾ പാലിച്ച് ഖബറടക്കും.

കോവിഡ് 19 രോഗബാധിതനായ പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസ് മരണമടഞ്ഞു

0 Comments

Leave a comment