കഴക്കൂട്ടം: തോന്നയ്ക്കൽ കുടവൂർ മുറിഞ്ഞ പാലത്തിന് സമീപം കുഞ്ചപീഡാരം വീട്ടിൽ രാമചന്ദ്രൻ നായർ (72) ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെ പത്തോടെ പോത്തൻകോട് ബ്ളോക്ക് ഓഫീസിന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ക്രൈംബ്രാഞ്ച് മിനിസ്റ്രീരിയൽ സ്റ്റാഫിലെ റിട്ട. ജീവനക്കാരനാണ്. പോത്തൻകോട് ബ്ളോക്ക് ഓഫീസ് വളപ്പിലെ ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങാൻ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. കഴക്കൂട്ടത്ത് നിന്നും കണിയാപുരത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടം. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
ക്രൈംബ്രാഞ്ച് മിനിസ്റ്രീരിയൽ സ്റ്റാഫിലെ റിട്ട. ജീവനക്കാരൻ അപകടത്തിൽ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments