ചിറയിൻകീഴ്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഗർഭിണി മരിച്ചു. ചിറയിൻകീഴ് താമരക്കുളം ആൽത്തറമൂട് വലിയവീട്ടിൽ രാജുവിന്റെയും ശ്യാമളയുടെ മകൾ ഗ്രീഷ്മ (27) യും കുഞ്ഞും ആണ് മരിച്ചത്. ചികിത്സാ പിഴവെന്നു കാട്ടി ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. മേലാറ്റിങ്ങൽ തൊടിയിൽ വീട്ടിൽ വിപിന്റെ ഭാര്യയാണ് ഗ്രീഷ്മ. രാവിലെ അപസ്മാര ലക്ഷണം പ്രകടിപ്പിക്കുകയും രക്തസമ്മർദ്ദം താഴ്ന്ന നില മോശമായ യുവതിയെ സ്വകാര്യ ആശുപത്രി അധികൃതർ മറ്റൊരു സ്വകാര്യ ആശുപത്രി കിംസിലേക്ക് മാറ്റിയത്രെ. അവിടെ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കാണുകയും അമ്മയെ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. പിന്നാലെ അമ്മയും മരിച്ചു. ചികിത്സാ പിഴവ് ഒളിച്ചു വയ്ക്കാൻ ഉള്ളൂരിലെ സ്വകാര്യ ആശുപത്രി ആയ ക്രഡൻസ് ആശുപത്രി അധികൃതർ ശ്രമിച്ചെന്നാണ് വീട്ടുകാരുടെ പരാതി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാൻ വിദേശത്തു നിന്ന് ഭർത്താവ് ഫോണിലൂടെ പറഞ്ഞു. ആശുപത്രി അധികൃതർ അതിന് തയ്യാറാവാതെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് നിർബന്ധിപ്പിച്ചു മാറ്റിയത് ആണെന്നും ബന്ധുക്കൾ പറഞ്ഞു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുത്തു. നാല് വയസുകാരൻ ദക്ഷിദ് മകനാണ്.
ചിറയിൻകീഴ് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഗർഭിണി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments