കോട്ടയം: മാധ്യമപ്രവർത്തകൻ സി ജി ദിൽജിത്ത് അന്തരിച്ചു. 32 വയസ്സായിരുന്നു. ട്വന്റി ഫോർ ന്യൂസിന്റെ കോട്ടയം ബ്യൂറോ ചീഫായിരുന്നു. കോട്ടയം തലയോലപറമ്പ് സ്വദേശിയാണ്. കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യ മാധ്യമ രംഗത്ത് സജീവമാണ്.ട്വന്റി ഫോർ ന്യൂസിന്റെ തുടക്കം മുതലെ കോട്ടയം ബ്യൂറോ ചീഫായി ജോലി ചെയ്തുവരികയായിരുന്നു.തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.
ട്വന്റിഫോർ കോട്ടയം ബ്യൂറോ ചീഫ് സി.ജി ദിൽജിത്ത് അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments