കഴക്കൂട്ടം: ചെങ്കോട്ടുകോണം, ചെമ്പഴന്തി, കല്ലടിച്ചുവിളയിൽ സൈനുദ്ദീൻ മുഹമ്മദ് ഹനീഫ (60) ദമാമിൽ നിര്യാതനായി. 28 വർഷമായി സൗദിയിലാണ്. ദമാമിൽ സെക്കൻ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സീഗാസ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ താമസ സ്ഥലത്ത് വിശ്രമിക്കുമ്പോൾ കട്ടിലിൽനിന്നും കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബീനയാണ് ഭാര്യ. ജാസ്മിൻ ഏക മകൾ. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ നടന്നു വരികയാണ്.
ദമാമിൽ നിര്യാതനായി: സൈനുദ്ദീൻ മുഹമ്മദ് ഹനീഫ (60)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments