തിരുവനന്തപുരം: പ്രശസ്ത നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത് ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരൻ ജാഥയിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് നാടുവിട്ട പിള്ള ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിൽ എത്തിയ അദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയിൽ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്നു. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവിൽ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പിൽ നടന്ന നാടകം കളിയിൽ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവർത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വർദ്ധിപ്പിച്ചു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13 ആം വർഷം ജോലി ഉപേക്ഷിച്ചു അഭിനയ രംഗത്തേക്ക് മാറി.ഭാര്യ-അന്തരിച്ച ഉല്പലാക്ഷിയമ്മ മക്കൾ- കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ.നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ
നടൻ ജി.കെ പിള്ള(97) അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments