നെയ്യാർഡാം: നെയ്യാർഡാമിലെ മീൻമുട്ടിയിൽ ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ യുവാവ് ജലപാതത്തിലെ കയത്തിൽ മുങ്ങി മരിച്ചു. പിരപ്പൻകോട് മാണിക്കൽ കൈത്തറ ശിവശൈലത്തിൽ മുരളീധരൻ നായർ ഷീല ദമ്പതികളുടെ മകൻ അനന്തു (25) ആണ് മുങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സഹോദരൻ അനുചന്ദ് ഉൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘമാണ് രാവിലെ മീൻമുട്ടിയിൽ ട്രക്കിങ്ങിന് വന്നത്. വനം വകുപ്പിന്റെ ഗൈഡും കൂടെയുണ്ടായിരുന്നു. ഉച്ചയോടെ ജലപാതത്തിന്റെ താഴെയുള്ള ജലാശയത്തിൽ എല്ലാവരും നീന്താൻ ഇറങ്ങി. നീന്താൻ അറിയാത്തതിനാൽ വെള്ളത്തിൽ ഇറങ്ങാൻ കൂടെയുള്ളവർ അനന്തുവിനെ സമ്മതിച്ചില്ല. എന്നാൽ ഇത് വക വെക്കാതെ അനന്തു വെള്ളത്തിലിറങ്ങുകയും വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നുവെന്ന് നെയ്യാം ഡാം പോലീസ് പറഞ്ഞു. ഒടുവിൽ സുഹൃത്തുക്കൾ ചേർന്ന് കരയ്ക്കെടുക്കുകയായിരുന്നു.
നെയ്യാർഡാമിൽ ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments