/uploads/news/1351-IMG_20200125_001429.jpg
Obituary

നേപ്പാളിൽ മരിച്ച പ്രവീണിനും കുടുംബത്തിനും ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി


കഴക്കൂട്ടം: നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും കുടുംബത്തിനെയും ആയിരങ്ങൾ സാക്ഷിനിർത്തി സംസ്കരിച്ചു. നിരവധി രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രാവിലെ തന്നെ പ്രവീണിനെയും കുടുംബത്തെയും മൃതദേഹങ്ങൾ വീട്ടിലെത്തും എന്ന് അറിഞ്ഞു പുലർച്ചെ തന്നെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അടക്കം നൂറു കണക്കിന് പേർ പ്രവീണിൻറ വീടിന് സമീപവും വീട്ടിലേയ്ക്കുള്ള വഴിയോരത്തും കാത്തു നിൽക്കുകയായിരുന്നു. നേരത്തെ തന്നെ സ്ഥലത്ത് എത്തിയ പോലീസും നിയന്ത്രണം ഏറ്റെടുത്തിരുന്നു. 8 മണിയോടുകൂടി മൃതദേഹങ്ങൾ വീടിന് സമീപം എത്തിയതോടെ പ്രവീണിനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ പ്രവീണിന്റെ ചേങ്കോട്ടുകോണത്തുള്ള വീടിനു മുന്നിലേക്ക് ഒഴുകിയെത്തി. പ്രവീണിനെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ എത്തിയതോടെ ആരുടെയും കരളലിയിക്കുന്ന രംഗങ്ങളാണ് പിന്നീട് കാണാൻ കഴിഞ്ഞത്. അഞ്ച് ആംബുലൻസുകൾ വരിവരിയായി പ്രവീണിന്റെ വസതിയായ രോഹിണിയിൽ എത്തി മൃതദേഹങ്ങൾ ഓരോന്നായി മതിൽക്കെട്ടിനുള്ളിലേക്ക് വെക്കുമ്പോൾ നെഞ്ചുപൊട്ടിയുള്ള പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും അലമുറകളും കൊണ്ട് നിറയുകയായിരുന്നു.

നേപ്പാളിൽ മരിച്ച പ്രവീണിനും കുടുംബത്തിനും ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി

0 Comments

Leave a comment