/uploads/news/news_പള്ളിപ്പുറത്ത്_വീടിന്_മുകളിൽ_നിന്ന്_കാൽവ..._1650253219_8073.jpg
Obituary

പള്ളിപ്പുറത്ത് വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് യുവാവ് മരണമടഞ്ഞു


കഴക്കൂട്ടം: പള്ളിപ്പുറത്ത് യുവാവ് വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ് മരണമടഞ്ഞു. പള്ളിപ്പുറം പാച്ചിറയിൽ തളിയിൽ വീട്ടിൽ അൽത്താഫ് - ഷീജ ദമ്പതികളുടെ മകൻ അനസ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11:00 മണിക്കാണ് അപകടമുണ്ടായത്. ആനൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന അൽത്താഫും കുടുംബവും ഒരാഴ്ച മുമ്പാണ് പള്ളിപ്പുറം - അണ്ടൂർക്കോണം റോഡിൽ പാച്ചിറയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്.


വാടക വീട്ടിൽ രണ്ടാം നിലയിൽ താമസിക്കുകയായിരുന്നു ഇവർ. സംഭവ ദിവസം വാട്ടർ ടാങ്കിലെ ചോർച്ച നോക്കിയ ശേഷം തിരിയുന്നതിനിടെ കാൽ വഴുതിയ അനസ് കൈവരിയിൽ കൂടി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബൈയിലുള്ള ജേഷ്ഠൻ ആഷിക്ക് നാട്ടിലെത്തിയ ശേഷം പള്ളിപ്പുറം, പരിയാരത്തുകര, മുസ്ളീം ജമാഅത്തിൽ ഖബറടക്കും. മരിച്ച അനസ് പെയിൻറിങ് തൊഴിലാളിയാണ്. അനസിന്റെ പിതാവ് അൽത്താഫ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകനാണ്.

വാട്ടർ ടാങ്കിലെ ചോർച്ച നോക്കിയ ശേഷം തിരിയുന്നതിനിടെ കാൽ വഴുതിയ അനസ് കൈവരിയിൽ കൂടി താഴേക്ക് വീഴുകയായിരുന്നു.

0 Comments

Leave a comment