തിരുവനന്തപുരം: പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് (57) നിര്യാതനായി. അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. 1995 ൽ മാണിക്യവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച സിറാജ് 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്തായതിനെ തുടർന്ന് പുത്തൻപള്ളി വാർഡിൽ നിന്നും സ്വതന്ത്രനായി മൽസരിച്ചാണ് വിജയിച്ചത്. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിട്ടിരുന്നെങ്കിലും പിന്നീട് പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു.പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് സിറാജ്.
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് നിര്യാതനായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments