പെരുമാതുറ: പെരുമാതുറ, ഒറ്റപ്പന, പിള്ളയാർകുളം വീട്ടിൽ ജസീർ ഹാജിയുടെ മകൻ ജാബിർ ജസീർ (43) നിര്യാതനായി. പെരുമാതുറ ഗ്രാമജ്യോതി സാംസ്കാരിക സമിതിയുടെ മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ശാർക്കര മേഖലാ കമ്മിറ്റിയംഗവുമായിരുന്നു. ഇന്നലെ രാവിലെ 5 മണിയോടെ പനിയും ശ്വാസതടസ്സവും കാരണം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണമടയുകയായിരുന്നു. പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ജാബിർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു. മാതാവ്: അളീറ ബീവി. ഭാര്യ: റുമൈന ജാബിർ. മക്കൾ: അലൈന ഫാത്ത്മി, ഐദാൻ മുഹമ്മദ്. ഫിർദൗസ്, ജഹുഫർ, മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്. മൃതദ്ദേഹം ചിറയിൻകീഴ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്ക് ശേഷം വിട്ടു നൽകും.
പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments