കഴക്കൂട്ടം: ബധിരയും മൂകയുമായ വീട്ടമ്മ മിൽമയുടെ ടാങ്കർ ലോറി കയറി മരിച്ചു. കോലിയക്കോട്, കൊക്കോട്ടുകോണം, കുന്നിട, സരിതാ ഭവനിൽ രാധ (60)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ പോത്തൻകോട്ട് വൺവേയിലാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഇവരുടെ കൈ ലോറിയിൽ തട്ടി മറിഞ്ഞു വീഴുകയും ലോറി തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കാരം നാളെ നടക്കും. മക്കൾ: സരിത, സന്ധ്യ. അപകടം നടന്ന സ്ഥലത്തെ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിന്റെ വശത്തു കൂടി നടക്കുന്ന സമയത്താണ് വാഹനത്തിന്റെ സൈഡിൽ കൈതട്ടി അതേ വാഹനത്തിന്റ അടിയിലേക്ക് വീണ് അപകടമുണ്ടായത്. വലിയ വാഹനങ്ങൾ ഇതു വഴി കടന്നു പോകുമ്പോൾ കാൽനട യാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ ട്രാൻസ്ഫോർമർ റോഡിൽ നിന്നും മാറ്റി സ്ഥാപിക്കാത്ത പക്ഷം ഇനിയും അപകടങ്ങൾക്ക് സാധ്യത കൂടുതലാണെന്നും ഇത് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
ബധിരയും മൂകയുമായ വീട്ടമ്മ പോത്തൻകോട്ട് ടാങ്കർ ലോറി ഇടിച്ചു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments