പോത്തൻകോട്: കെ.എസ്.ആർ.ടി.സി.ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഞാണ്ടൂർക്കോണം ആളിയിൽ തറട്ട ശാരദ വിലാസത്തിൽ വിമുക്ത ഭടനായ ഹേമന്ദ് കുമാറിന്റെയും വിജയ കുമാരിയുടെയും മകൻ ഹവിന്ദ്കുമാർ (21) ആണ് മരിച്ചത്. മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷ ടൂറിസം ബിരുദ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിയോടെ എം.സി റോഡിൽ മരുതൂരിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. തമ്പാനൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കു ശേഷം ഹേമന്ദ് ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മലപ്പരിക്കോണത്തെ വീട്ടിൽ എത്തിച്ച ശേഷം വീട്ടിലേക്കു തിരിച്ചതായിരുന്നു. ഞാണ്ടൂക്കോണത്തുള്ള തന്റെ വീട്ടിലേക്ക് വരുമ്പോൾ മരുതൂരിന് സമീപം എം.സി റോഡിലേക്ക് കടക്കുന്ന സമയം ബൈക്കിന് പിറകെ ഓടിയെത്തിയ തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി ബൈക്കിന്റെ വേഗത കൂട്ടി. ഈ സമയം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകട സമയത്ത് അതുവഴി വന്ന വാഹന യാത്രക്കാർ അറിയിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹവിന്ദ് കുമാറിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം മാർ ഇവാനിയോസ് കോളേജിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം നാലു മണിയോടു കൂടി വീട്ടു വളപ്പിൽ സംസ്കരിച്ചു. ഹേമ സഹോദരിയാണ്.
ബസും ബൈക്കും കൂട്ടിയിടിച്ച് മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments