കഴക്കൂട്ടം: കഴക്കൂട്ടം തമ്പുരാൻ മുക്കിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. കൈതമുക്ക് ശീവേലി നഗർ സ്വദേശി ഷെജു ഗോപു (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം ഇൻഫോസിസിന് എതിർവശത്തുള്ള ഇടവഴിയിൽ വെച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. ബൈക്കിൽ നിന്ന് വീഴുന്നതിനിടെ തല സമീപത്തെ ഓടയുടെ വക്കിൽ ഇടിക്കുകയായിരുന്നു. ടെക്നോപാർക്കിലെ ഷെൽ സ്ക്വയർ കമ്പനിയിലെ ടെക്നിക്കൽ ലീഡ് ആയിരുന്നു ഷെജു. അവിവാഹിതനാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടു കൊടുത്തു. തുമ്പ പോലീസ് കേസെടുത്തു.
ബൈക്കപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments