പെരുമാതുറ: കല്ലമ്പലത്ത് വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ മരണമടഞ്ഞു. കൊല്ലം, കുണ്ടറ, മഴവിൽ ഹൗസിൽ സുനിൽകുമാർ (47) ആണ് മരിച്ചത്. സുനിൽകുമാർ ഓടിച്ചിരുന്ന ബൈക്കിൽ, മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിയിൽ കല്ലമ്പലം, പാളയംകുന്നിന് സമീപമുള്ള കാറ്റാടി മുക്കിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലിരിക്കുമ്പോഴാണ് സുനിൽകുമാർ മരണമടഞ്ഞത്. സുനിൽകുമാറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മകൻ പ്ലസ് ടുവിനും ഇളയ മകൾ ആറാം ക്ലാസിലും പഠിക്കുന്നു.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിയിൽ കല്ലമ്പലം, പാളയംകുന്നിന് സമീപമുള്ള കാറ്റാടി മുക്കിൽ വെച്ചാണ് അപകടമുണ്ടായത്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments