കഴക്കൂട്ടം: വെട്ടുറോഡിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. പുതുക്കുറിച്ചി മുസ്ലിം ജമാഅത്തിന് സമീപം പരയൻ വിളാകം, നിസാം മൻസിലിൽ യഹിയുടെയും നിസായുടെയും മകൻ നിഷാദ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ചിറ്റാറ്റുമുക്കിൽ നിന്ന് വെട്ടുറോഡ് ദേശീയ പാതയിലേക്ക് കടക്കുമ്പോൾ ആറ്റിങ്ങൽ ഭാഗത്ത് നിന്നും കഴക്കൂട്ടത്തേക്ക് വരുകയായിരുന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ നിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments