തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും, പത്രപ്രവർത്തക യൂണിയന്റെ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു.48 വയസ്സായിരുന്നു. കരകുളം ഏണിക്കര, പ്ലാപ്പള്ളി ലൈൻ ഇ ടി ആർ എ 46, (വസന്തഗീതം) ൽ പരേതരായ എം എൻ ഗംഗാധരന്റെയും ഉമയമ്മയുടെയും മകനാണ്.
രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. അമൃത ടി വി മുൻ റീജണൽ ഹെഡ് ആയിരുന്ന അദ്ദേഹം എ സി വി, കൗമുദി ടിവി എന്നീ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണൻ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു.
പ്രശസ്ത കഥകളി നടനായ ചിറക്കര മാധവൻ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കർണാട് രചിച്ച് അമിതാഭ് ബച്ചനും ജാക്കി ഷ്രോഫും മുഖ്യ വേഷങ്ങളിൽ എത്തിയ അഗ്നിവർഷ എന്ന ബോളിവുഡ് ചിത്രത്തിൽ എം ബി എസ് യൂത്ത് ക്വയറിലെ അംഗങ്ങൾക്കൊപ്പം വേഷമിട്ടിരുന്നു.
ഭാര്യ: നിഷ കെ നായർ (വാട്ടർ അതോറിറ്റി പി ആർ ഒ), മക്കൾ: ശിവനാരായണൻ, പത്മനാഭൻ. നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും
നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments