തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് അഞ്ച് വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെ 4.20 ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം.
കെ.എസ്.യു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് വിടപറഞ്ഞത്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും നേതൃപദവികൾ വഹിച്ചു. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീർ പിന്നീട് രോഗബാധിതനായതിനെ തുടർന്ന് പൂർണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
1945 ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതൽ പ്രധാന്യം നൽകിയ വ്യക്തിത്വമായിരുന്ന ബഷീർ മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു.
1977ൽ കഴക്കൂട്ടത്ത് നിന്ന് ബഷീർ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിൻകീഴിൽ നിന്ന് രണ്ട് തവണ(1984, 89) ലോകസഭാംഗമായി.
അതിന് മുമ്പ് രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചു. 1980 മുതൽ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1972 മുതൽ 2015 വരെ കെപിസിസിയുടെ നിർവാഹക സമിതി അംഗമായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്."വെളിച്ചം കൂടുതൽ വെളിച്ചം', ‘മണ്ടേലയുടെ നാട്ടിൽ’, ‘ഓളവും തീരവും’, ‘രാജീവ് ഗാന്ധി–സുര്യതേജസ്സിന്റെ ഓർമയ്ക്ക്’, ‘വളരുന്ന ഇന്ത്യ– തളരുന്ന കേരളം’ എന്നിവ പ്രധാന പുസ്തകങ്ങളാണ്.
2011 ൽ കെപിസിസി യുടെ ആക്ടിങ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നടൻ പ്രേംനസീറിന്റെ സഹോദരി, പരേതയായ സുഹ്റയാണ് ഭാര്യ. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.
1977ൽ കഴക്കൂട്ടത്ത് നിന്ന് ബഷീർ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിൻകീഴിൽ നിന്ന് രണ്ട് തവണ(1984, 89) ലോകസഭാംഗമായി.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments