കഴക്കൂട്ടം: ഇരട്ട റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് സുഹൃത്തുക്കളായ 2 യുവാക്കൾ മരണമടഞ്ഞു. പെരുങ്ങുഴി ചിലമ്പിൽ ചരുവിള വീട്ടിൽ ബാഹുലേയൻ (43), പെരുങ്ങുഴി ഇടഞ്ഞുംമൂല വാഴവിള വീട്ടിൽ സുനിൽകുമാർ (43) എന്നിവരാണ് മരിച്ചത്. ബാഹുലേയൻ സംഭവ സ്ഥലത്തു വെച്ചും സുനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരണമടഞ്ഞത്. മുരുക്കുംപുഴ കോഴിമട ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. ഇരുവരും ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ്. മുരുക്കുംപുഴയിൽ പോയ ശേഷം റെയിൽവേ ലൈൻ വഴി വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബാഹുലേയൻ സംഭവ സ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു. സന്ധ്യയായതിനാലും അപകടം ആരും കാണാത്തതിനാലും ചോരയിൽ കുളിച്ച് സുനിൽകുമാറിന് ഏറെ സമയം കിടക്കേണ്ടി വന്നു. സുനിൽ കുമാറിന്റെ നിലവിളി കേട്ട് എത്തിയവരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കയർ തൊഴിലാളിയായ ബാഹുലേയൻ കുടുംബവുമായി പിണക്കത്തിലാണ്. കെട്ടിട നിർമാണ തൊഴിലാളിയാണ് സുനിൽകുമാർ. സുമ ഭാര്യയും വിഷ്ണു, കാശിനാഥൻ, സുമേഷ് എന്നിവർ മക്കളുമാണ്. ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മംഗലപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് സുഹൃത്തുക്കളായ യുവാക്കൾ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments