/uploads/news/1853-IMG-20200613-WA0040.jpg
Obituary

വാഹനാപകടത്തിൽ ചന്തവിള സ്വദേശിനിയായ ആരോഗ്യ പ്രവർത്തക മരണമടഞ്ഞു


കഴക്കൂട്ടം: കൊറോണ ഡ്യൂട്ടിയിലുണ്ടായിരുന്ന ചന്തവിള സ്വദേശിനിയായ ആരോഗ്യ പ്രവർത്തക റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹാനാപകടത്തിൽ മരണമടഞ്ഞു. ചന്തവിള പ്ലാവറക്കോട്, പുതുവൽ പുത്തൻ വീട്ടിൽ ശോഭന (51) ആണ് മരിച്ചത്. ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോൾ ആക്കുളം പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയെ എതിരെ വന്ന മോട്ടോർ ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് അപകടമുണ്ടായത്. ശോഭനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ വെളുപ്പിന് 1.30 മണിയോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ജോലി ചെയ്തിരുന്ന ജനറൽ ഹോസ്പിറ്റലിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തൈക്കാട് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു. ഭർത്താവ്: ഭുവന ചന്ദ്രൻ, മക്കൾ: നൈജു, നജു.

വാഹനാപകടത്തിൽ ചന്തവിള സ്വദേശിനിയായ ആരോഗ്യ പ്രവർത്തക മരണമടഞ്ഞു

0 Comments

Leave a comment