പോത്തൻകോട്: കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മുട്ടത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച പോത്തൻകോട് സ്വദേശിയായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. വാഹനാപകടത്തിൽ മരണമടഞ്ഞ പോത്തൻകോട്, അയിരൂപ്പാറ പാറവിളാകം സൂര്യാഭവനിൽ സൂരജിന്റെ ഭാര്യ മിഥുന (22) ആണ് ആത്മഹത്യ ചെയ്തത്. പ്ലാമൂട് ചിറ്റിക്കര, പാറക്കുളത്തിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സൂരജിന്റെ അപകട മരണത്തെ തുടർന്നുണ്ടായ ആഘാതം കാരണമാണ് മിഥുന ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുമ്പാണ് സൂരജും മിഥുനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച തിരുവല്ലത്ത് നഴ്സിങ് പരിശീലനത്തിന് മിഥുനയെ കൊണ്ടാക്കിയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. കല്ലുംമൂട്ടിൽ വച്ച് സൂരജിനെ മദ്യപ സംഘം സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. അന്ന് മുതൽ മിഥുന കടുത്ത വിഷാദത്തിലും മൗനത്തിലുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോവേദനയിൽ ഭാര്യ ആത്മഹത്യ ചെയ്തു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments