കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസമേനോന് (90) ആദരാഞ്ജലികൾ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയേറ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1932 ജൂൺ 14 നായിരുന്നു ജനനം. സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാൽ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമന ചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസ മേനോൻ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിയാവുകയായിരുന്നു.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീ ദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി.കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ. ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.
മൂന്നാമത്തെ ഇ.കെ നായനാർ മന്ത്രിസഭ (1996 - 2001)യിലെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ (1987 - 91)യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996) തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലേക്ക് വിജയിച്ചു.പ്രതിപക്ഷ ഡെപ്യൂട്ടി ചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.
എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളു ഷാപ്പുകൾ കുത്തക മുതലാളിമാരിൽ നിന്നു സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത അദ്ദേഹത്തിന്റെ തീരുമാനം എന്നും ഓർമിക്കപ്പെടും. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.
നേരത്തെ മണ്ണാർക്കാട്ടെ കെ.ടി.എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിന്റെ പ്രധാന അധ്യാപകനായി. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1977, 80, 84 വർഷങ്ങളിൽ പാലക്കാട് നിന്നും ലോക് സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
മൂന്നാമത്തെ ഇ.കെ നായനാർ മന്ത്രിസഭ (1996 - 2001)യിലെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ നായനാർ മന്ത്രിസഭ(1987 - 91)യിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments