https://kazhakuttom.net/images/news/news.jpg
Obituary

സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു


പോത്തൻകോട്: സന്യാസി ശ്രേഷ്ഠൻ ശാന്തിഗിരി പ്രസിഡന്റ് സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വിയുടെ ഭൌതിക ദേഹം വൻ ജനാവലിയെ സാക്ഷിയാക്കി മണ്ണിലേക്ക് മടങ്ങി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംസ്കാര ചടങ്ങുകൾ. ഗുരുധർമ്മ പ്രകാശ സഭയിലെ സന്യാസി, സന്യാസിനിമാരുടെ ചടങ്ങ്. ആശ്രമം ജനറൽ സെക്രട്ടറി ചൈതന്യ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ നേതൃത്വം നൽകി. ഉദ്യാനത്തിന് സമീപമുള്ള ആശ്രമ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ രാവിലെ മുതൽ ആരംഭിച്ച അഖണ്ഡനാമജപം ഉച്ചാവസ്ഥയിലായി. സ്വകാര്യ ആശുപത്രിയിൽ നിന്നും സ്വാമിയുടെ ഭൌതിക ശരീരം വാഹനങ്ങളുടെയും ഭക്തജനങ്ങളുടേയും അകമ്പടിയോടുകൂടി പുഷ്പാലംകൃതമായ പ്രത്യേക വാഹനത്തിൽ രാവിലെ 9.30ന് ആശ്രമത്തിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാൻ ആശ്രമത്തിലെത്തി. കേരളത്തിലെ പ്രമുഖ സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി സത്യാപ്രകാശ ജ്ഞാനതപസ്വി എന്ന് അദ്ദേഹം അനുശോചിച്ചു. ത്യാഗിയും സൌമ്യനുമായിരുന്ന സ്വാമി ഒരു സന്യാസിയുടെ സമ്പൂർണ്ണ ഗുണങ്ങൾ തികഞ്ഞ വ്യക്തിത്വത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ഷൈലജ, അടൂൾ പ്രകാശ് എം.പി, എം.എൽ.എമാരായ സി.ദിവാകരന്, ഡി.കെ.മുരളി, രാജു എബ്രഹാം, ശോഭനാ ജോര്ജ്ജ്, മുൻ എം.പിമാരായ പീതാംബരക്കുറുപ്പ്, ഡോ. എ.സമ്പത്ത്, മുൻ എം.എൽ.എമാരായ പാലോട് രവി, എം.എ.വാഹിദ്, മാളേത്ത് സരളാദേവി, ഡൽഹി എം.എൽ.എ സോമനാഥ് ഭാരതി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ഡി.ജി.പി ലോക് നാഥ് ബഹ്റ, പാളയം ഇമാം സുഹൈബ് മൌലവി, ഫാ. ജോസ് കിഴക്കേടം, ബ്രഹ്മകുമാരി സിസ്റ്റർ മിനി, ബ്രഹ്മചാരി ശിവാമൃത ചൈതന്യ, സ്വാമി അശ്വതി തിരുനാൾ, ഫൈസൽ ഖാൻ, രാജീവ് അഞ്ചൽ, ആർ.എസ്.വിമൽ, സ്വാമി ഹിമവൽ ഭദ്രാനന്ദ, പി.വിജയൻ, ബീനവിജയൻ, നെയ്യാറ്റിൻകര സനൽ, അഡ്വ. എസ്.സുരേഷ്, കരമന ജയൻ, വി.ശിവൻകുട്ടി, വി.വി.രാജേഷ്, ഉപേന്ദ്രൻ കോൺട്രാക്ടർ, മുൻ മേയർ അഡ്വ. കെ.ചന്ദ്രിക, ജോർജ്ജ് ഓണക്കൂർ മലയാള മനോരമ മാനേജർ സി.എ.തോമസ്, കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.അജിത്കുമാർ, ശ്രീസാഗർ, മുൻ എ.ജി. ജയിംസ് കെ.ജോസഫ്, ജി.മോഹൻദാസ്, എബി ജോർജ്ജ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. കെ.സോമരാജന്, തുടങ്ങി രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, കലാ സാംസ്കാരിക സാഹിത്യകാരന്മാർ, എന്നിങ്ങനെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കൂടാതെ എം.പിമാരായ സുധാകരൻ, കെ.സി.വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, മുക്താർ അബാസ് അലി, ഗുജറാത്ത് മന്ത്രി ജിത്തു വാഖ്ഗാനി തുടങ്ങി നിരവധി പ്രമുഖർ അനുശോചന സന്ദേശം അയച്ചു.

സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു

0 Comments

Leave a comment