കഴക്കൂട്ടം: അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെമ്പഴന്തി കല്ലർത്തല സി.എസ് നഗർ സന്ധ്യ നിവാസിൽ ആർ.ഗോപാലകൃഷ്ണൻ നായർ (74) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 23 ന് പള്ളിപ്പുറം താമരകുളത്തിന് സമീപത്ത് വച്ചാണ് അപകടത്തിൽ പെട്ടത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരണമടയുകയായിരുന്നു. ഭാര്യ യമുന ദേവി. മക്കൾ: വിനു കുമാർ ,സനു കുമാർ, സന്ധ്യ റാണി മരുമക്കൾ: ഡി ദീപ്തി, പി.ആർ ലക്ഷ്മി, ഹരീഷ് കുമാർ (കെ.എസ്.ആർ.ടി.സി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.
Accident Victim succumbed to injuries

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments