തിരുവനന്തപുരം: വാഹനാപകടത്തിൽ പെട്ടു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കർ മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കാണ് ഹൃദയാഘാതത്തെ തുടർന്നു മരണം. സെപ്റ്റംബർ 25-നു കുടുംബസമേതം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങി വരവേ തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ചു സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി രണ്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഏക മകൾ തേജസ്വിനി മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഒപ്പമുണ്ടായിരുന്ന ഡ്രൈവറും ചികിത്സയിലാണ്.
Violinist, Composer Balabhasker passes away

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments