കഠിനംകുളം: അഥിതി സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കോൺട്രാക്ടർമാർ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നില്ല എന്ന പരാതിയുമായി കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തി. ഉടൻ തന്നെ കഠിനംകുളം പോലീസ് കണിയാപുരം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു. തുടർന്ന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ അസോസിയേഷൻ തരപ്പെടുത്തി കൊടുക്കുകയും ചെയ്തു. കഠിനംകുളം എസ്ഐ രതീഷ് കുമാറിൻ്റെയും, പി.ആർ.ഒ സവാദ് ഖാൻ്റെയും സാന്നിധ്യത്തിൽ ഇരുപതോളം പേർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
അഥിതി സംസ്ഥാന തൊഴിലാളികൾക്ക് കോൺട്രാക്ടർമാർ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്നില്ലെന്നു പരാതി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments