കഴക്കൂട്ടം: മുൻ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പറമ്പിൽ പാലം നിസാർ (50) അന്തരിച്ചു. ഇന്നലെ വെളുപ്പിന് ഒന്നരക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് 10 മണിക്ക് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം സ്വവസതിയായ പാച്ചിറയിലേക്കു കൊണ്ടുപോയി. നിലവിൽ വെമ്പായം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റാണ്. മേയർ വി.കെ.പ്രശാന്ത്, രമേശ് ചെന്നിത്തല, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശ്, മുൻ എം.എൽ.എമാരായ എം.എ വാഹിദ്, പാലോട് രവി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരം 3 മണിക്ക് പാച്ചിറ പൊയ്കയിൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യ: സജീന, മകൾ: നിബിൻ നിസാർ, ജുമാന.
അന്തരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പറമ്പിൽ പാലം നിസാറിനെ ഖബറടക്കി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments