കഴക്കൂട്ടം: ശ്രീ നഗർ റെസിഡൻ്റ്സ് അസ്സോസിയേഷൻ (SNRA - 68) ൽ, വാഴപ്പണ ഹൗസിൽ ഷാജഹാൻ (51) അന്തരിച്ചു. ടി.വി സീരിയൽ ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നു പുലർച്ചെ 1:30 മണിയോടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.
ഇന്നലെ രാത്രി 10:30 മണിയോടെ സീരിയലിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഷാജഹാന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴക്കൂട്ടം എ.ജെ ആശുപത്രിയിലും തുടർന്ന് കോസ്മോ പൊളിറ്റൻ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഹസീന. മകൾ അറഫ എച്ച്.എസ്. ഖബറടക്കം ഇന്ന് ഉച്ചയോടെ ജും ആ നമസ്ക്കാരത്തിനു മുമ്പ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.
ഖബറടക്കം ഇന്ന് ഉച്ചയോടെ ജും ആ നമസ്ക്കാരത്തിനു മുമ്പ് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments