/uploads/news/325-IMG_20190226_114806.jpg
Obituary

അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.


പള്ളിപ്പുറം: അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം, സി.ആർ.പി.എഫിനു സമീപം, കുഴിയാലയ്ക്കൽ വീട്ടിൽ രാജുവിന്റെയും അനിതയുടെയും മകൻ ഷൈജു.ആർ (25) ആണ് മരിച്ചത്. 24-ന് ഞായറാഴ്ച രാത്രി 9 മണിക്കാണ് അപകടം നടന്നത്. പള്ളിപ്പുറത്തു നിന്നും സി.ആർ.പി.എഫ് ക്യാമ്പിലേക്കു എൻ.എച്ചിലൂടെ സുഹൃത്തുമായി ബൈക്കിൽ പോകവേ മംഗലപുരത്തു നിന്നും അമിത വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. സി. ആർ പി.ക്കു സമീപം കൃസ്ത്യൻ പള്ളിക്ക് എതിർവശത്തു വെച്ചാണ് അപകടം നടന്നത്. തുടർന്ന് മംഗലപുരം പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലായിരിക്കെ ഇന്ന് (26/02/2019) പുലർച്ചെ 4 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഷൈജു മരിക്കുകയായിരുന്നു. സഹോദരങ്ങൾ രാജിൻ, അനീഷ്. ബന്ധുവും സി.ആർ.പി ക്യാമ്പിനടുത്തു പുതുവൽപുത്തൻ വീട്ടിൽ മധുവിന്റ മകൻ മനു(18)വാണ് മരിച്ച ഷൈജുവിന്റെ ഒപ്പം ബൈക്കിലുണ്ടായിരുന്നത്. കൈയും കാലും ഒടിഞ്ഞ മധുവിനെ ഗുരുതരാവസ്ഥയിൽ വാർഡ് 15-ൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൂലിവേലക്കാരനായ ഷൈജു.ആർ അവിവാഹിതനാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം 4.മണിക്ക് സ്വവസതിയിൽ സംസ്ക്കരിച്ചു.

അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

0 Comments

Leave a comment