/uploads/news/480-police-surprised-too-looking-for-a-way-to-hanging-death-556781835b425_l-1496845155_355x233.jpg
Obituary

ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ടീച്ചർ കിണറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ


കഴക്കൂട്ടം: പള്ളിത്തുറ പള്ളിക്കു പടിഞ്ഞാറുവശം പള്ളിത്തുറ തൈ വിളാകം വീട്ടിൽ ബിന്ദു (50) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ടീച്ചർ ആണ്. പടിഞ്ഞാറെ തുറ, വി.എസ്.എസ്.സിക്കു പുറകിലുള്ള ഗേറ്റിനടുത്തുള്ള വീടിന്റ, മുൻവശത്തെ കിണറ്റിനകത്താണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. പെട്ടെന്നുണ്ടായ മനോവിഷമം നിമിത്തം മരിക്കണമെന്ന ഉദേശത്തോടു കൂടി സാരിയുടെ ഒരറ്റം തെങ്ങിൽ കെട്ടി മറ്റേ അറ്റം കഴുത്തിൽ കെട്ടിയ ശേഷം കിണറ്റിലേക്കു ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഒരു മണിക്കും 7 മണിക്കും ഇടയ്ക്കുള്ള സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഡൽഹി മെട്രോ ജീവനക്കാരൻ സജീവാണ് ഭർത്താവ്.

ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ടീച്ചർ കിണറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

0 Comments

Leave a comment