ആര്യനാട്: ആര്യനാട് നിയന്ത്രണം വിട്ട ബൈക്ക് കെ.സ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് യുവാവ് മരിച്ചു. ആര്യനാട് ചെരപള്ളി റോഡിൽ ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര സ്വദേശി അനീഷ് (24) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനുജിത്ത് (24)നെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഈഞ്ചയ്ക്കൽ നിപ്പോൺ ടോയോട്ടയിലെ സഹപ്രവർത്തകരുമായി പൊൻമുടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ആര്യനാട് ബൈക്ക് നിയന്ത്രണം വിട്ട് കെ.സ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് യുവാവ് മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments