/uploads/news/2404-ei2BYOO6617.jpg
Obituary

ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു.


തിരുവനന്തപുരം: വിഖ്യാത അർബുദരോഗ ചികിത്സാവിദഗ്ധൻ ഡോ.എം. കൃഷ്ണൻ നായർ അന്തരിച്ചു.81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.അർബുദബാധിതനായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം.ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായി ഒരു ദശകത്തിലേറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമായിരുന്നു.ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം.1961 ലാണ് കേരള സർവകലാശാലയിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി.1972ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.ആർ.സി.സിയുടെ വളർച്ചയിൽ അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി,പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ,പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി.

ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു.

0 Comments

Leave a comment