കഴക്കൂട്ടം: ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യു.പി.സ്കൂൾ ടീച്ചർ അമിത രക്തസ്രാവത്തെ തുടർന്ന് മരണമടഞ്ഞു. കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക കണിയാപുരം നമ്പ്യാർകുളം കൈലാസത്തിൽ വിജയകുമാറിൻ്റെ ഭാര്യയുമായ ബീനു ടീച്ചർ (49) ആണ് മരിച്ചത്. ഏറെ നാളായി കുട്ടികളില്ലായിരുന്ന ഇവർ ഞായറാഴ്ച വൈകുന്നേരം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം ഉണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 നായിരുന്നു അന്ത്യം. പാരിപ്പള്ളി സ്വദേശിയായ ടീച്ചർ കഴിഞ്ഞ 5 വർഷമായി കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു. സ്കൂളിൻ്റെ അക്കാദമിക - അക്കാദമികേതര കാര്യങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന ഊർജ്ജസ്വലയായ ഒരു അധ്യാപികയായിരുന്നു. 2001 മുതൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ കുളത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, ശ്രീകാര്യം ഗവ.ഹൈസ്കൂൾ എന്നിവടങ്ങളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച അധ്യാപികയും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗുരുനാഥയുമായിരുന്ന ടീച്ചറിൻ്റെ വേർപാട് കണിയാപുരം സ്കൂളിനെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്ന് ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ തൻ്റെ അനുശോചനത്തിൽ പറഞ്ഞു. തിരുവന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.
ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യു.പി.സ്കൂൾ ടീച്ചർ അമിത രക്തസ്രാവത്തെ തുടർന്ന് മരണമടഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments