കഴക്കൂട്ടം: ഓടികൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടി ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശിയായ താരാപത്മൻ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ദേശീയ പാതയിൽ കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. താരാപത്മൻ നിർമ്മാണ തൊഴിലാളിയാണ്. കഴക്കൂട്ടത്ത് നിന്നും മൺവിളയിലുള്ള വാടകവീട്ടിലേക്കു പോകാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറിയതാണ്. കാര്യവട്ടം ഭാഗത്തേക്ക് ബസ് തിരിഞ്ഞപ്പോഴാണ് ബസ് തെറ്റിയാണ് കയറിയതെന്ന് മനസിലായത്. ഉടൻ താരാപത്മൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇയാളെ കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അന്ത്യം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments