/uploads/news/692-IMG_20190707_130324.jpg
Obituary

കണിയാപുരത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


കണിയാപുരം: കണിയാപുരം റാഹ ആഡിറ്റോറിയത്തിന് സമീപം ബൈക്കും പിക്കപ്പ് വാഹനവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണിയാപുരം പള്ളി നട പടിഞ്ഞാറെ വീട്ടിൽ മുഹമ്മദ് റഷാദിന്റെ മകൻ മുജീബ് (52) മരണമടഞ്ഞു. ഭാര്യ മുനീറ ആശുപത്രിയിലാണ്. മുഹമ്മദ് ഫായിസ്, ഫാത്തിമ, ഫാഹിമ എന്നിവർ മക്കളാണ്. തിരുവനന്തപുരം അഭയകേന്ദ്രത്തിലെ ജീവനക്കാരനാണ്. ഖബറടക്കം ഇന്ന് (7/7/2019) വൈകുന്നേരം 5 മണിക്ക് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

കണിയാപുരത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0 Comments

Leave a comment