പോത്തൻകോട്: കാട്ടായിക്കോണം ഗവ. മോഡൽ യു.പി സ്കൂളിലെ അധ്യാപകനായ തോന്നയ്ക്കൽ, സാരംഗി നഗർ, പ്രശാന്തത്തിൽ ജി.സജി(50)യാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 24 നായിരുന്നു കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അവസാന വർഷ ബിരുദ വിദ്യാർഥിനിയായ മകളുടെ കരൾ പകുത്ത് നൽകുകയായിരുന്നു. 21 ദിവസത്തെ ചികിത്സാ പാക്കേജ് അവസാനിക്കുന്ന ദിവസം ആണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് മരണമടഞ്ഞത്. തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായിരുന്നു. പരിസ്ഥിതി പ്രവർത്തകനും നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു. മൃതദേഹം രാവിലെ 7 മണിക്ക് കാട്ടായിക്കോണം യു.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം തോന്നയ്ക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഭാര്യ: മഞ്ജു. ഗൗരീ നന്ദന, ഗൗരീ വന്ദന എന്നിവർ മക്കളാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8:30 ന്.
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്തു ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments