കഴക്കൂട്ടം: മരം വെട്ടുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നു കറണ്ടടിച്ച് കന്യാകുമാരി സ്വദേശി മരിച്ചു. കന്യാകുമാരി മാഞ്ഞാലുമ്മൂട്, കൊക്കോട് കിഴവൻവിളയിൽ വീട്ടിൽ രായപ്പന്റെ മകൻ യേശുദാസ് (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. കഴക്കൂട്ടത്ത് അൽസാജ് ഹോട്ടലിനു പുറകിലുള്ള ഒരു വീട്ടിൽ തെങ്ങു മുറിക്കാൻ എത്തിയതാണ്. തെങ്ങു മുറിച്ച ശേഷം അവിടെ നിന്ന മാവു കൂടി മുറിക്കാൻ പറയുകയും മാവു മുറിക്കുന്നതിനിടയിൽ മാവിന്റെ കൊമ്പ് അതുവഴി കടന്നു പോവുകയായിരുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയും ഷോക്കടിച്ചു നിലത്തു വീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സി.എസ്.ഐ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിക്കുകയായിരുന്നു. തുടർന്നു കഴക്കൂട്ടം പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. പത്ത് വർഷത്തിലധികമായി യേശുദാസ് ഇവിടെയെത്തിയിട്ട്. ഇവിടെ നിന്നും മരം മുറിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ നാട്ടിലെത്തിച്ച് അവിടെ സംസ്ക്കരിക്കും. ഭാര്യ: രാജം. മകൻ ജിജോ, മകൾ ജിജി എന്നിവർ ഡിഗ്രി വിദ്യാർത്ഥികളാണ്.
കഴക്കൂട്ടത്ത് മരം വെട്ടുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നു കറണ്ടടിച്ച് കന്യാകുമാരി സ്വദേശി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments