/uploads/news/news_കോളേജ്_ബസിടിച്ച്_വയോധികൻ_മരിച്ചു_1701933250_713.jpg
Obituary

കോളേജ് ബസിടിച്ച് വയോധികൻ മരിച്ചു


പോത്തൻകോട്: കാട്ടായിക്കോണം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കവേ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ  ബസിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരണമടഞ്ഞു. അണ്ടൂർക്കോണം, വാഴവിള, ചിറവിളാകത്ത് വീട്ടിൽ സുധാകരൻ നായർ (71) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് 5 മണിക്ക് കാട്ടായിക്കോണത്ത് റോഡരികിൽ സൈക്കിൾ വച്ച ശേഷം എതിർവശത്തെ കടയിലേക്ക് പോകാൻ  റോഡ് മുറിച്ച് കടക്കുമ്പോൾ പോത്തൻകോട് ഭാഗത്തുനിന്നും വന്ന കാട്ടാക്കട കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ സുധാകരൻ നായർ ബസിൻ്റെ മുന്നിലെ
കണ്ണാടിയിൽ വീണു കണ്ണാടി തകർന്നു. പരിക്കേറ്റ സുധാകരൻ നായരെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും
രാത്രി ഏഴ് മണിയോടു കൂടി മരണമടയുകയായിരുന്നു.

പോത്തൻകോട് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സുധാകരൻ നായർ ദരിദ്ര കർഷകനും കൂലിപ്പണിക്കാരനുമായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: പ്രീത, പ്രമോദ് കുമാർ, പ്രശാന്ത്. മരുമക്കൾ: അനിൽകുമാർ, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.

റോഡരികിൽ സൈക്കിൾ വച്ച ശേഷം എതിർവശത്തെ കടയിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുമ്പോൾ പോത്തൻകോട് ഭാഗത്തുനിന്നും വന്ന കാട്ടാക്കട കുറ്റിച്ചൽ ലൂർദ് മാതാ കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ബസ് ഇടിക്കുകയായിരുന്നു

0 Comments

Leave a comment