കഴക്കൂട്ടം: കോണ്‍ഗ്രസ് നേതാവ് കഴക്കൂട്ടം തുമ്പ വയലില്‍ ഭവനില്‍ എച്ച്.പി.ഷാജി (60) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കെഎസ്‌യു താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, തുമ്പ സെന്റ് സേവിയേഴ്സ് കോളജില്‍നിന്നും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, വേളി ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍, മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് എന്നിങ്ങനെ കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ വഹിച്ചും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച എച്ച്.പി.ഷാജി നിലവില്‍ കെപിസിസി മെമ്പറായിരുന്നു.
നായനാര്‍ സര്‍ക്കാരിന്റെ കാലത്തു എച്ച്.പി.ഷാജി നയിച്ച തുമ്പ പള്ളിത്തുറ മത്സ്യതൊഴിലാളി അവകാശസമരവും 56 ദിവസത്തെ ജയില്‍വാസവും വെടിവയ്പ്പും പോലീസ് ക്രൂരതയും അന്തിമസമര വിജയവും കേരളത്തിന്റെ സമരചരിത്രത്തിലെ സുവര്‍ണ രേഖയാണ്. അവകാശസമരങ്ങളുടെ തളരാത്ത നായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട, സമരമുഖങ്ങളില്‍നിന്ന് ജയിലറയിലേയ്ക്കും ജയിലറയില്‍നിന്നും വീണ്ടും സമരമുഖങ്ങളിലേയ്ക്കും അടിപതറാതെ മാര്‍ച്ചു ചെയ്ത സമരോത്സുക രാഷ്ട്രീയ ജീവിതമായിരുന്നു എച്ച്.പി.ഷാജിയുടേത്. അച്ഛന്‍: എച്ച്.പി.ഹെറിക്. അമ്മ: ഏലിയാമ്മ. ഭാര്യ: ലൈലാ ഷാജി. മക്കള്‍: നിഖില്‍, ആരോമല്‍, ആരതി. സംസ്‌കാരം പിന്നീട്
കോൺഗ്രസിന്റെ മുതിർന്ന നേതാവ് എച്ച്.പി ഷാജി അന്തരിച്ചു.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments